2013, ഏപ്രിൽ 17, ബുധനാഴ്‌ച

സ്ത്രീ സുരക്ഷയും സദാചാര സങ്കൽപ്പവും ചില വർത്തമാനങ്ങൾ.


സ്ത്രീ സുരക്ഷയും സദാചാര  സങ്കൽപ്പവും ചില വർത്തമാനങ്ങൾ.
സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാക്രമണം വർദ്ധിച്ച ഈ കാലത്ത് പരിഹാര ചർച്ചകൾ സജീവമാണ്. കൂടുതൽ തുറന്ന സാമൂഹിക വ്യവസ്ഥ വേണമെന്ന് പറയുന്നവരുണ്ട്. പർദ്ദ ഒരു പരിഹാരമായി നിർദേശിക്കുന്നവരുണ്ട്. പർദ്ദ ധരിച്ചവരോ അല്ലെങ്കിൽ അതിനു പ്രായമായിട്ടില്ലാത്ത കൊച്ചു കുഞ്ഞുങ്ങളോവരെ ഭീകരമായി ലൈംഗികാക്രമണത്തിനു ഇരയാകുന്നില്ലേ എന്ന് മറുചോദ്യം ചോദിച്ച് ചർച്ച സജീവമാക്കുന്നവരും ധാരാളം. കടുത്ത ശിക്ഷയാണ് വേണ്ടതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്‌.. ഏതായാലും സ്വസ്ഥമായ ജീവിതത്തിനു നേരെ ഏതു നിമിഷവും പതിക്കാവുന്ന ഒരു ഭീകരതയായി പീഡന വാർത്തകൾ കുടുംബത്തിന്‍റെ സ്വസ്ഥത കെടുത്തുന്നു. പക്ഷെ എല്ലാവരും പ്രശ്നത്തിന്‍റെ മർമ്മത്തിൽനിന്നകന്നാണ് കാര്യവിചാരം നടത്തുന്നത്.
പുരുഷനും സ്ത്രീക്കും ഇടയിൽ പരസ്പരം ആകർഷണം ഉണ്ടാവുക എന്നതും, കൂടുതൽ അടുക്കുമ്പോൾ വല്ലാത്തൊരു വൈകാരിക തലത്തിലേക്കതെത്തുക എന്നതും തീർത്തും ആരോഗ്യകരമായ ഒരു പ്രകൃതി പ്രതിഭാസമാണ്. തലമുറയുടെ ആവർത്തനത്തിന്  സ്രഷ്ടാവ് അങ്ങിനെ ഒരു ആകർഷകത്വം സൃഷ്ടിച്ചിരുന്നില്ലെങ്കിൽ സൃഷ്ടിപ്പിലെ ഒരു ന്യൂനതയായി നമുക്കതിനെ കാണേണ്ടിവരുമായിരുന്നു. തങ്ങളുടെ വർഗ്ഗത്തിന്‍റെ നിലനിൽപ്പ്‌ ആവശ്യമാകുമ്പോൾ മൃഗങ്ങളെപ്പോലെ പ്രകൃതിയുടെ തേട്ട പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരല്ല മനുഷ്യർ, മറിച്ച് മനുഷ്യനെ സംബന്ധിച്ചേടത്തോളം ലൈംഗിത ആസ്വദിക്കാനുള്ളതാതായിട്ടാണ് അവൻ ഗണിക്കുന്നത്. ആസ്വാദനത്തിനിടയിൽ അറിഞ്ഞോ അറിയാതെയോ മനുഷ്യസമൂഹത്തിന്‍റെ നിലനിൽപ്പിനും വളർച്ചക്കും അവൻ കാരണമാകുന്നു ന്ന് മാത്രം. 
ഭൂമിയിലെ നാഗരികത രൂപപ്പെടുത്തേണ്ട മനുഷ്യൻ സ്വയം ദുർബലനാണ്. കൂട്ടായ ഒരു കുടുംബ ജീവിതത്തിലൂടെയും  പരസ്പര സഹകരണത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും, കൊണ്ടും കൊടുത്തുമാണ് തന്‍റെ ജീവിത സാഹചര്യങ്ങളെ ഈ ദുർബല മനുഷ്യൻ പരിവർത്തിപ്പിക്കുന്നത്. പുതിയ സമൂഹവും, കുടുംബവുമായും കണ്ണിചേർക്കുന്ന  മനുഷ്യന്‍റെ സുപ്രധാന മാധ്യമമാണ് വിവാഹം. ലൈംഗികമായ ആകർഷണീയത ഈ വിവാഹ ജീവിതത്തിന്റെ അടിസ്ഥാന ശിലയിൽ പെട്ടതാണ്. ഒരു മനുഷ്യന് തന്‍റെ എതിർലിംഗത്തോട് അങ്ങിനെയൊരു ആകർഷണീയത തോന്നുന്നില്ലെങ്കിൽ അയാൾ ഒരു വിവാഹവും കുടുംബ ജീവിതവും വേണ്ടെന്നു വെക്കും. അത് കൊണ്ട് മനുഷ്യ സൃഷ്ടിപ്പിൽ ഇഴചേർന്നതാണ് ആരോഗ്യമുള്ള മനുഷ്യൻറെ ലൈംഗിക ദാഹം. ഒരു പുരുഷൻ എത്രമാത്രം ലൈംഗികാസ്വാദനത്തെക്കുറിച്ച് ചിന്തിക്കുന്നുവോ അത്ര തന്നെ ആരോഗ്യവതിയായ ഓരോ സ്ത്രീയും ചിന്തിക്കുന്നുണ്ട്.
മനുഷ്യന് എതിർ ലിംഗത്തോട് ലൈംഗികമായ ആകർഷണം ഉണ്ടായിരിക്കെ തന്നെ അവനിലെ അല്ലെങ്കിൽ അവളിലെ ലൈംഗിക താൽപര്യത്തെ അനർഹമായിടങ്ങളിൽ നിയന്ത്രിച്ച്‌ ലൈംഗികത്വരയെ തിരസ്കരിച്ച് ഉത്തരവാദിത്വബോധമുള്ളവനാകാൻ കഴിയുമ്പോഴാണ് മനുഷ്യൻ മൃഗങ്ങളിൽ നിന്നും വ്യത്യസ്ഥനാകുന്നതും സമൂഹത്തിൽ ആദരണീയനും മാനുഷിക കാത്തു സൂക്ഷിക്കുന്നവനുമാകുന്നതും.
ശാരീരികമായോ മാനസികമായോ സജ്ജമായിട്ടില്ലാത്ത ഇണകളുമായി വിശേഷബുദ്ധിയും ഉത്തരവാദിത്വബോധവുമുള്ള മനുഷ്യൻ ലൈംഗിക ബന്ധത്തിൽ എപ്പെടുകയില്ല. നിയമപരമായ ഇണയുടെ അവകാശമാണതെന്ന് വാദിച്ചാലും അത്തരം സന്ദർഭങ്ങളിലുണ്ടാകുന്ന ബന്ധപ്പെടൽ ശാരീരികവും മാനസികവുമായ ഒരു പീഡനമായിട്ടാണ് അതിലെ ഇര കണക്കാക്കുക. എതിർലിംഗം തന്‍റെ ആവശ്യത്തിനനുസരിച്ചു ശാരീരികമായി പ്രതികരിക്കാതിരിക്കുമ്പോൾ ലൈംഗിക ബന്ധത്തിന് മുൻകയ്യെടുത്തവർക്ക് സംതൃപ്തി ലഭിക്കാതെ പോകും. ഇവിടെ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കാതെ പോയാൽ ഭാവിൽ പല പ്രത്യാഘാതങ്ങൾക്കും അത് കാരണമായിത്തീരുകയും ചെയ്യും. ഏതെങ്കിലും കാരണത്താൽ മാനസികമായി ഊഷ്മള ബന്ധമില്ലാത്ത ഇണകൾക്കിടയിൽ ഉണ്ടാകുന്ന ലൈംഗിക ബന്ധം, അത് പോലെ തന്‍റെ ഇണയുടെ അനരോഗ്യാവസ്ഥയിലുള്ള ലൈംഗിക ബന്ധം ആസ്വാദനത്തേക്കാൾ മടുപ്പാണുണ്ടാക്കുക. പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ ലൈംഗിക ഉത്തേജനം സ്പർശനത്തിലൂടെ ആരംഭിക്കുന്നതും, ദൈർഘ്യമുള്ളതും ഒരൊറ്റ ബന്ധപ്പെടലിൽ തന്നെ നിരവധി തവണ രതിമൂർച്ചയുണ്ടാകുന്നതുമാണ്. പുരുഷന്‍റെ ആദ്യ രതിമൂർച്ചയിൽ തന്നെ ശുക്ലം വിസർജിക്കപ്പെടുകയും അതോടെ രണ്ടാമതൊന്നിനുകൂടി സാദ്ധ്യമാകാതെ ക്ഷീണിതനും വിരക്തനുമായിരിക്കും. ഈ അവസ്ഥയിൽ സ്ത്രീ തന്‍റെ ലൈംഗിക വികാരം പൂർത്തീ കരിക്കപ്പെടാതെ മാനസിക പിരിമുറുക്കത്തിലായിരിക്കും. സ്ത്രീയുടെ ലൈംഗിക താൽപര്യം പരിഗണിക്കാതെയുള്ള ഇത്തരം ലൈംഗിക ബന്ധപ്പെടൽ ആവർത്തിക്കപ്പെടുമ്പോൾ ലൈംഗിക ബന്ധത്തിൽ സ്ത്രീക്ക് ക്രമേണ താൽപ്പര്യമില്ലാതെ വരികയും ആ താൽപര്യക്കുറവ് ലൈംഗിക ബന്ധത്തിലെർപ്പെടുന്ന ഭർത്താവിന് അനുഭവപ്പെടുകയും ചെയ്യും.
ഇത് കുടുംബത്തിൽ അസ്വാരസ്യം വളർത്താനും ഇണകൾ പരസ്പരം അകലാനും കാരണമാകും. പിന്നെ തങ്ങൾക്കു നഷ്ടപ്പെട്ടത് കണ്ടെത്താനുള്ള ശ്രമത്തിലായിരിക്കും അവർ. പ്രകൃതി തേട്ടത്തെ തൃപ്തിപ്പെടുത്താൻ രണ്ടു പേരും വഴികൾ തേടും. തുടർന്ന് പുരുഷൻ അന്യ സ്ത്രീകളെയും സ്ത്രീ അന്ന്യ പുരുഷനെയും സമീപിക്കുന്നത് ചിപ്പോൾ കേവലം ആസ്വാദനത്തിനപ്പുറം പ്രതികാരാത്മകമായിട്ടായിരിക്കാം. തങ്ങൾക്കു നഷ്ടപ്പെട്ട സ്നേഹവും, പരിഗണനയും, സ്വാന്തനവും ലഭിക്കുമ്പോൾ അവിടെ താനിത് വരെ പഠിച്ചു വെച്ച  ധർമ്മ പാഠങ്ങൾക്കോ ആചരിക്കാൻ കൊതിച്ച സദാചാരാ   മൂല്ല്യങ്ങൾക്കോ പ്രസക്തിയില്ലാതാകുന്നു. ഇങ്ങിനെ വർത്തമാന കാലത്തെ അനേകം കുടുംബങ്ങൾ ഇണയുടെ ആവശ്യം പരസ്പരം മനസ്സിലാക്കാതെ സ്വയം നിർമ്മിച്ച ലൈംഗിക നെരിപ്പോടിൽ എറിയുന്നവരാണ്.
ഇവിടെയാണ്‌ കമ്പോളം തങ്ങളുടെ കച്ചവട സാദ്ധ്യത തിരിച്ചറിയുന്നത്‌.., വിശുദ്ധവും പാവനവും അനിർവചനീയവുമായ രതി, കമ്പോളത്തിലെ വിൽപ്പനച്ചരക്കായി മാറി. അങ്ങിനെ സദാചാരത്തിന്‍റെ പൊയ്മുഖമണിഞ്ഞവരും, സർവ്വതന്ത്ര സ്വതന്ത്ര വാദികളും മാത്രം മേയുന്നിടങ്ങളെ അതിച്ഛിക്കുന്നവർക്കും ഇച്ഛിക്കാത്തവർക്കും, അന്വേഷിക്കുന്നവർക്കും അന്വേഷിക്കാത്തവർക്കും അതിരുകളില്ലാതെ എവിടെയും ലഭ്യമാക്കുന്ന ഒന്നായി രതിയെ മുതലാളിത്വ കമ്പോളം സാങ്കേതിക വിദ്യയാൽ സാർവർത്തികമാക്കി. പണം കൊടുത്താൽ എന്തും  ലഭ്യമാകുന്ന കമ്പോളം ക്രയശേഷിയുള്ളവന് നിരങ്ങാനുള്ള ഇടമാണ്. അവിടെ  ധർമ്മപാഠത്തിനും സദാചാര ബോധത്തിനും പ്രസക്തിയില്ല. നൂൽബന്ധമില്ലാതെ ജീവിതം ആഘോഷിക്കുന്ന കമ്പോളത്തിലെ കോണുകളിൽ  
അൽപവസ്ത്രമെങ്കിലും ധരിച്ചു കടന്നുവന്നവൻ താൻ ധരിച്ചുവന്നതിൽ  നാണിക്കുന്ന ലജ്ജാ ബോധത്തിന്‍റെ പുതിയ നിർവചങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. 



കിടപ്പറയിലും, അടുക്കളയിലും, സ്വീകരണ മുറിയിലും, പാഠശാലയിലും, ആരാധനാലയങ്ങളിലും, ആദുരാലയങ്ങളിലും, നിയമനിർമ്മാണ സഭകളിലും വരെ താൻ കൊണ്ട് നടക്കുന്ന വിവര സാങ്കേതിക വിദ്യാ ഉപകരണങ്ങളിൽ മനുഷ്യന്‍റെ ലോലവികാരത്തെ ത്രസിപ്പിച്ചു നിർത്തുന്ന ചേതനയുള്ളതും ഇല്ലാത്തതുമായ വർണ്ണക്കാഴ്ചകളാണ്. 


അനിയന്ത്രിതമായ രതി ക്രീഡകൾ സാങ്കേതിക വിദ്യകളിലൂടെ നിരന്തരം തന്നെ തട്ടിവിളിക്കുമ്പോൾ അതിന്‍റെ മാസ്മരിക പ്രതലത്തിൽ മനുഷ്യൻ    വീണുപോവുക സ്വാഭാവികമാണ്. ഉത്തരവാദിത്വ ബോധവും, മാനുഷിക മൂല്യങ്ങളും ഉണർന്നു പ്രവർത്തിക്കാത്തവർ ജഡമായ തന്‍റെ സദാചാരമൂല്ല്യ  ബോധങ്ങളെ മടക്കി വെച്ച് കമ്പോളം ഇറ്റിച്ചു തരുന്ന രതിയുടെ വൻ കച്ചവടത്തിലെ ഉപഭോക്താവായി മാറുന്നു. പുറം മോടിപിടിപ്പിച്ച ഹോട്ടലുകളും, ചാനലുകളും, പണമിടപാട് സ്ഥാപനങ്ങളുമടക്കം ലോകത്ത് വർഷാവർഷം ദശ ലക്ഷം കോടിയിലധികം   സമ്പാതിക്കുന്ന പ്രസ്താവ്യമായ നിക്ഷേപം ആവശ്യമില്ലാത്ത വമ്പൻ കച്ചവടമാണ് ഇന്ന് രതി. പ്രസ്തുത കമ്പോളത്തിലെ രതിക്കയറിൽ കഴുത്തു കുടുങ്ങിയവർ സ്വബോധവും, സ്വതബോധവും  നഷ്ടപ്പെട്ട മനോവിഭ്രാന്തിയിലായിത്തീരുന്നു.  സ്ക്രീനിലൂടെ ഞരമ്പുകളിലേക്ക് പടർന്ന ലൈംഗിക ഉത്തേജനം സ്ഫോടനാത്മകമായ വികാര വിക്ഷുബ്ദതയായി തന്നെ വീർപ്പുമുട്ടിക്കുമ്പോൾ തന്‍റെ കയ്യെത്തും ദൂരത്തുള്ള നിശബ്ദ ഇരകളിലേക്ക്  മനുഷ്യൻ പൈശാചികമായി നയിക്കപ്പെടുന്നു. ഹൃദയത്തിലും മസ്തിഷ്കത്തിലും ഇരുട്ടുകയറിയ വെപ്രാളത്തിൽ സഹോദരിയും, മാതാവും, പിഞ്ചു പൈതലും, പടുവൃദ്ധയും പർദ്ദ ധരിച്ചവളും ധരിക്കാത്തവളും അവന്‍റെ ക്രൂരമായ ലൈംഗിക വൈകൃതത്തിന്  ഇരയാകുന്നു. 

ലൈംഗികതയെ നിരന്തരം പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്ന 
കമ്പോളത്തിൽ മാതാ പിതാക്കളും സന്താനങ്ങളും      സഹോദരങ്ങളുമില്ല. മറച്ചു വെക്കേണ്ടതോ ഒളിച്ചു വെക്കേണ്ടതോ ആയി ഒന്നുമില്ല.  മനുഷ്യനെ കുലീനനാക്കുന്ന ലജ്ജയും നാണവുമില്ല.  മൃഗത്തെ പോലും നാണിപ്പിക്കുന്ന രതിയുടെ അവാസ്തവ ലോകത്തെ നമ്മിലേക്ക്‌ വിപണനം ചെയ്യപ്പെട്ടു കഴിയുന്നതോടെ മനുഷ്യൻ അന്ധനായി തീരും. മാതാവും, മകളും, സഹോദരിയും തന്‍റെ സംരക്ഷണം അർഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന സകലരും അവന്‍റെ മുന്നിൽ കാമവെറി തീർക്കേണ്ട വെറും മാംസതുണ്ടുകൾ മാത്രമായിതീരും. അവിടെയാണ്  മാതാവിന് ഉറക്കു ഗുളിക കൊടുത്ത് തനിക്ക് ജന്മം നൽകിയ  വിശുദ്ധിയെ മലിനമാക്കുന്ന പിശാചുക്കളുണ്ടാകുന്നത് . തന്‍റെ കൈ വലയത്തിൽ സുരക്ഷിതരാകേണ്ട എട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളുടെ ആന്തരികാവയവങ്ങൾ പോലും പുറത്തു ചാടിക്കുമാറുള്ള രതിഭീകരതക്ക് ഇരയാകുന്നത്.  താൻ കണ്ടതിനെ പ്രാവർത്തികമാക്കാൻ ചെറിയ ഒരു വിട്ടുവീഴ്ച ചെയ്യാനാകുമോ എന്ന് മകൻ മാതാവിനോട് ചോദിക്കാൻ ധൈര്യപ്പെടുന്നത്.  ജീവൻ കൊടുത്തും സംരക്ഷിക്കേണ്ട സ്വന്തം മകളുടെ മാനം പിതാവ് തന്നെ പിച്ചിക്കീറുന്നത്. വാഹനത്തിലും പൊതുനിരത്തിലും സൗകര്യവും സാഹചര്യവും നോക്കി മനുഷ്യന്‍റെ പൈശാചികത അഴിഞ്ഞാടുന്നത്. സുന്ദരമായ ലൈംഗികാനുഭൂതി ഇതിലൂടെ ഒരിക്കലും അവനറിയുന്നില്ല. ഇവിടെ സ്ത്രീ അറവുശാലയിലെ വെറും മാടുമാത്രമായിരിക്കും. പുരുഷൻ ഇരയെ ആഞ്ഞുവെട്ടുന്ന വെറും കശാപ്പുകാരനും.

ഉത്തേജിതമായ ലൈംഗികവൈകൃതം പേറുന്ന മനസ്സിനെ മദ്യം കൂടി അടിതെറ്റിക്കുമ്പോൾ  ഭീകരത അതിന്‍റെ മൂർധന്ന്യത്തിക്കുന്നു. ഇവിടെ പിശാചുകളെ പിടിച്ചുകെട്ടാനുള്ള പരിഹാരം ആരും നിർദേശി ക്കുന്നില്ല. നിർദേശിക്കാൻ  അർഹതയും കൃത്യമായ നിർദേശങ്ങളുമുള്ള ദൈവിക ബോധനങ്ങളെ പടിക്കുപുറത്ത് നിരത്താൻ കച്ചവടക്കാരനും, വേട്ടക്കാരും, ആസ്വാദകരും ഒരു പോലെ ശ്രദ്ധിച്ചു.    

തങ്ങളുടെ കച്ചവടത്തിന് നിയമങ്ങളും നിയന്ത്രണങ്ങളും തടസ്സമാകരുതെന്ന് ഉറച്ചു വിശ്വസിക്കുന്ന മുതലാളിത്വം അധാർമ്മികമായ മനുഷ്യാസ്വാദനത്തിന് തടസ്സം നില്ക്കുന്ന മത ബോധനങ്ങൾക്കെതിരെ ഉപഭോകതാവിനെക്കൊണ്ട് യുദ്ധം ചെയ്യുകയാണിവിടെ. സദാചാര ധാർമിക പാഠങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നവരെ തന്നെ തങ്ങളുടെ 
കമ്പോളത്തിലെ ഉപഭോക്താവാക്കി മാറ്റാൻ മുതലാളിക്ക് കഴിഞ്ഞതിനാൽ മതമുള്ളവനും മതമില്ലാത്തവനും കമ്പോളത്തിലെ സുഹൃത്തുക്കളാണിന്ന്. അത് കൊണ്ട് മതേതരം ആ കമ്പോളത്തിൽ പൂത്തുലയുകയാണ്.

മുതലാളിത്വ ഭീകരത ലോകത്ത് യുദ്ധവും, കലാപവും, സ്ഫോടനങ്ങളും  കൂട്ടക്കശാപും കൊണ്ട് വിപണി കൊഴുപ്പിക്കുന്നത്‌ പോലെ തന്നെ മറുവശത്ത്  ലൈംഗിക വ്യാപാരത്തിലൂടെ 
മനുഷ്യ ജീവിതം ദുസ്സഹമാക്കി ഭൂമിയിൽ നരകം സൃഷ്ടിക്കുകയാണ്.  ഇവിടെ അടുത്ത തലമുറക്കെങ്കിലും ആത്മാഭിമാനത്തോടെയും നിർഭയത്വത്തോടെയും  ജീവിക്കാനാകുന്ന ഒരു ഭൂമി ബാക്കിയാകണമെങ്കിൽ ഉത്തരവാദിത്വമുള്ള മനുഷ്യർ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്.  മനുഷ്യരുടെ യഥാർത്ഥ ശത്രുവിനെ ലോകത്തിനു മുന്നിൽ പൊളിച്ചു കാട്ടാനും സദാചാര ധാർമ്മിക മൂല്യങ്ങൾപാലിക്കുന്ന, അവക്ക് കാവലാളാകുന്ന ജനതയെ വളർത്തി ക്കൊണ്ടുവരാനും...


ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
സബീന.